കേരളത്തിൽ ബ്രിട്ടീഷ് ശക്തിയുടെ വളർച്ച
പോർച്ചുഗീസുകാരെയും ഡച്ചുകാരെയും പോലെ ഇംഗ്ലീഷുകാരും വ്യാപാര ആവശ്യങ്ങൾക്കായിട്ടാണ് കേരളത്തിൽ വന്നത് .
ആദ്യം കേരളത്തിൽ വന്ന ഇംഗ്ലീഷുകാരൻ മാസ്റ്റർ റാൽഫിച് ആണെന്നു തോന്നുന്നു .അദ്ദേഹം 1583 ൽ ഇംഗ്ലണ്ടിൽ നിന്നും മറ്റു ചില കച്ചവടക്കാരുമൊത്തു പുറപ്പെട്ട്കൊച്ചിയിലെത്തി ജെയിംസ് ലങ്കാസ്റ്റർ 1591 ൽ പ്ലിമത്തിൽ നിന്നും പുറപെടുനത്തിന്റെ വളരെ മുമ്പായിരുന്നു ഇത് .അതുകൊണ്ട് ഇ രംഗത്തു ഒന്നാമൻ റാൽഫിച് ആണ് .
കേരളവുമായുള്ള ഇംഗ്ലീഷുകാരുടെ ആദ്യകാല ബന്ധങ്ങൾ .
1615 ൽ ക്യാപ്റ്റൻ കീലിങ് മൂന്നുകപ്പലിലായി കോഴിക്കോടിന് സമീപത് എത്തി .ഇ കപ്പലിലായിരുന്നു സർ തോമസ് റോ ബ്രിട്ടീഷ് പ്രീതിനിധിയായി ജഹാൻഗിറിനെ സന്ദർശിക്കാൻ വന്നത് .കീലിങ് സാമൂതിരിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി .കൊടുങ്ങല്ലൂരിൽ നിന്നും കൊച്ചിയിൽ നിന്നും പോർച്ചുഗീസുകാരെ ബഹിഷ്കരിക്കാൻ ഇംഗ്ലീഷുകാർ കോഴിക്കോടിനെ സഹായിക്കണമെന്ന് ഇ ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തിരുന്നു .
സാമൂതിരി തന്റെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വതന്ത്ര്യം ഇംഗ്ലീഷുകാർക് നൽകി .എന്നാൽ ഉടമ്പടിൽ പറഞ്ഞിരുന്നത് പോലെ ഇംഗ്ലീഷുകാർ പോർച്ചുഗീസുകാർക് എതിരായി സാമൂതിരിയെ സഹായിച്ചില്ല .അവർ പൊന്നാനിയിലും കോഴിക്കോടും പണ്ടകശാലകൾ തുറക്കാൻ പത്തുപേരെ നിർത്തിയിട്ട് സ്തെലം വിട്ടു .
പോർച്ചുഗീസ് ശക്തിയുടെ അവസാന ദിവസങ്ങൾ ആയിരുന്നത് 1634 -1635 കാലത്ത് ഇംഗ്ലീഷുകാർ പോര്ടുഗീസുകാരുമായി ഒരു കരാറിൽ ഏർപ്പെട്ടു . ഇ കരാറിൻ പടി അവർക് പോർട്ടുഗീസ് തുറമുഖങ്ങളിൽ പ്രേവേശനം ലഭിച്ചു .ബ്രിട്ടീഷ് കച്ചവടക്കാർ 1636 ൽ കൊച്ചിയിൽ നിന്നും ഇംഗ്ലണ്ടിലേക്കു ആദ്യമായി കുരുമുളക് കയറ്റുമതി ചെയ്തു .വിഴിഞ്ഞത് ഒരു കച്ചവടശാല സ്ഥാപിക്കാൻ വേണാട്ട് രാജാവിൽ നിന്നും 1644 ൽ ഇംഗ്ലീഷുകാർക് അനുവാദം കിട്ടി .ഇതിനിടക് പോർട്ടുഗീസ് പ്രേദേശങ്ങൾ ഡച്ചുകാർ പിടിച്ചെടുത്തത് ഇംഗ്ലീഷുകാരുടെ പദ്ധതികളെ കിഴ്മേൽ മറിച്ചു.1663 ൽ ഡച്ചുകാർ കൊച്ചി പിടിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഇംഗ്ലീഷുകാർ പൊന്നാനിയിലേക് പോയി .കോഴിക്കോട് ഒരു വ്യവസായശാല സ്ഥാപിക്കാൻ 1664 ൽ സാമൂതിരി ഇംഗ്ലീഷുകാരെ അനുവദിച്ചു എന്നാൽ എല്ലാ വിദേശവ്യാപാരികളുടെയും ഉദ്ദേശത്തിൽ സംശയാലുവായ അദ്ദേഹം കൂടുതൽ സ്ഥേലങ്ങൾ അനുവദിച്ചില്ല .
ഇംഗ്ലീഷുകാർ അഞ്ചുതെങ്ങിൽ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMY8YWL8cTugaN8oaBQHMSa2FqMpHDiZryfknyYV-p7RaO9yuW4BYFhWJKA8Qk63IbYK_704C8DL37aPpZTDPZEpRZxpcKnogXYQMedOqAb7-E_jVUyNSJEbsO6ztAOmZN5yLm0jznyfid/s320/FG.jpg)
കോഴിക്കോട് പല ബുദ്ധിമുട്ടുകളും നേരിട്ട ഇംഗ്ലീഷുകാർ കേരളത്തിൽ മറ്റു ഭാഗങ്ങളിലേക് ശ്രെദ്ധ തിരിച്ചു .വ്യവസായശാല നിർമിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽ പ്രേദേശം 1683 ൽ ആറ്റിങ്ങൽ റാണിയിൽനിന്ന അവർക് കിട്ടി , അവിടെ ഒരു കോട്ട കെട്ടാനുള്ള അനുവാദവും 1690 ൽ അവർക് ലഭിച്ചു .1695 ൽ കോട്ടയുടെ പണി പൂർത്തിയായി .അഞ്ചുതെങ്ങ് കിട്ടിയത് ഇംഗ്ലീഷുകാർക് വലിയ നേട്ടമായിരുന്നു .
വടക്കോട്ടുള്ള ജല ഗതാഗത്തിന്ന് ആ സ്തെലം സൗകര്യ പ്രതമായത്കൊണ്ട് വാണിജ്യത്തിന്ന് അത് സഹായകരമായി .സൈനിക സമക്രിഹകൾ സംഭരിക്കുന്നത് അവിടെയാക്കി .വളരെ വൈകാതെ പശ്ചിമതീരത് ബോംബെ കഴിഞ്ഞാൽ ഇംഗ്ലീഷുകാരുടെ പ്രേതനപെട്ട സങ്കേതമായി തീർന്നു അഞ്ചുതെങ്ങ് .ദക്ഷിണകേരളത്തിലും മധ്യകേരളത്തിലും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സോഥിനഃശക്തി വർധിപ്പിക്കാൻ ഇത് സഹായിച്ചു .ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക് സൗജന്യങ്ങൾ അനുവദിച്ചുകൊടുത്തത് സ്തെലവാസികളെ രോഷാകുലരാക്കി .ഇംഗ്ലീഷുകാർ നിച്ചായികുന്ന വിലക്ക് കുരുമുളക് വില്കണമെന്ന നിബന്ധനയും നാട്ടുകാരെ അസ്വസ്ഥരാക്കി .അവർ 1697 ൽ അഞ്ചുതെങ്ങിൽ ഫാക്ടറി ആക്രമിച്ചു എന്നാൽ ആ ആക്രമണം അലസിപ്പോവുകയാണുണ്ടായത് .
No comments:
Post a Comment