ആറ്റിങ്ങൽ കലാപം|(1721),
ഇംഗ്ലീഷുകാരും തിരുവിതാകൂറും തമ്മിൽ ചെയ്ത ഉടമ്പടി (1723 ) ,
ആറ്റിങ്ങൽ കലാപം
1721 ൽ അഞ്ചുതെങ്ങിലെ വ്യവസായശാലയുടെ കാര്യത്തിൽ ഒരു പ്രതിസന്ധിഘട്ടമുണ്ടായി. അവിടുത്തെ ഇംഗ്ലീഷ് വ്യാപാരികൾ ,നേതാവായ ഗിഫോർഡിന്റെ കീഴിൽ ,കലുഷപ്രവർത്തികളാലും തൃഷ്ടമായ പെരുമാറ്റത്തിലും ജനങ്ങളെ ശത്രുക്കളാക്കി ,അതെ സമയം അവർ വർഷംതോറും വിലപിടിപ്പുള്ള പാരിതോഷികങ്ങൾ നൽകി ആറ്റിങ്ങൽ റാണിയെ സന്ദോശിപ്പിക്കുകയും ചെയ്യും .ആ പ്രദേശങ്ങളിൽ അധികാരം നടത്തിയിരുന്ന പിള്ളമാരുടെ പ്രതിനിധികൾ ഇംഗ്ലീഷുകാർ റാണിക്ക് കൊടുക്കാറില്ല സമ്മാനങ്ങളെല്ലാം തങ്ങൾ മുകേന വേണം റാണിക് സമർപ്പിക്കേണ്ടതെന്ത് ആവശ്യപ്പെട്ടു .
ഇത് ഗിഫോർഡ് നിരസിച്ചു .അയാൾ റാണിക് നേരിട്ട് സമ്മാനങ്ങൾ നൽകാൻ 140 ഇംഗ്ലീഷുകാരുടെ ഒരു സംഘവുമായി ആറ്റിങ്ങലിലേക് പുറപ്പെട്ടു ,
ഇ ബലപ്രകടനത്തിൽ സ്ഥലവാസികൾ കോപാകുലരായി.അവർ ആ സംഘത്തെ ആക്രമിച്ചു മുഴുവൻ ആളുകളെയും കൊന്നു .(1721 ഏപ്രിൽ 15 ),അനന്തരം അക്രമണകാർ അഞ്ചുതെങ്ങിൽ ചെന്ന് കോട്ട വളഞ്ഞു .ഗണ്ണാർ ഇൻസ് കോട്ട പ്രീതിരോധിച്ചു .
ഉപരോധം ആറുമാസത്തോളം നീണ്ടുനിന്നു .തലശേരിയിൽ നിന്ന് ഇംഗ്ലീഷുകാരുടെ പോഷകസേന വന്നുചേർന്നപ്പോഴാണ് ഉപരോധം അവസാനിച്ചത് .കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരായ ആദ്യത്തെ സംഘടിത പ്രെക്ഷോഭമെന്ന നിലയിൽ ആറ്റിങ്ങൽ കലാപം പ്രാധാന്യമർഹിക്കുന്നു .
ഇ പ്രക്ഷോഭത്തിന്റെ പരാജയത്തെ തുടർന്ന് ആറ്റിങ്ങൽ റാണിയും ഇംഗ്ലീഷുകാരും ഒരു കരാറുണ്ടാക്കി .ഇതിന് പ്രകാരം അക്രമത്തിൽ കമ്പനിക്കുണ്ടായ എല്ലാ നഷ്ടങ്ങളും റാണി പരിഹരിക്കണമായിരുന്നു.കുരുമുളക് കച്ചവടത്തിന്റെ കുത്തകയും ഇഷ്ടമുള്ളേടത്തെല്ലാം വ്യവസായ ശാലകൾ സ്ഥാപിക്കാനുള്ള അവകാശവും ഇംഗ്ലീഷുകാർക് ലഭിച്ചു.
ഇംഗ്ലീഷുകാരും തിരുവിതാകൂറും തമ്മിൽ ചെയ്ത ഉടമ്പടി (1723 )
1723 ഏപ്രിലിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാകൂർ രാജാവും തമ്മിൽ ഒരുടമ്പടിയുണ്ടാക്കി.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഭാരതീയ രാജാവുമായി അത്യമായി ചെയ്ത ഉടമ്പടിയാണിത് .
ഇ ഉടമ്പടിയിൽ തിരുവിതാകൂർ രാജാവ് സ്വന്തം ചിലവിൽ കുളച്ചൽ ഒരു കോട്ട കെട്ടികൊടുക്കാമെന്നേറ്റു .കോട്ടക്ക് വേണ്ട പീരങ്കികളും വെടിക്കോപ്പുകളും നൽകാമെന്ന് കമ്പനിയുമേറ്റു .തിരുവിതാകൂറും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള സൗഹൃദത്തിന്ന് അടിസ്ഥാനമുറപ്പിച്ച ഈ ഉടമ്പടിയിൽ ഇരുവിഭാഗക്കാരുടെയും പ്രതിനിധികളായി മാർത്താണ്ഡവർമ യുവരാജാവും അഞ്ചുതെങ്ങിലെ കമാൻഡർഡോക്ടർ അലക്‌സാണ്ടർ ഓമും ഒപ്പുവെച്ചു.
പിള്ളമാരെയും മാടമ്പിമാരെയും അമർത്തുന്നതിനു എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാമെന്നുള്ള കമ്പനിയുടെ സന്നദ്ധത ഡോക്ടർ അലക്‌സാണ്ടർ ഓം 1723 ഓഗസ്റ്റിൽ രേഖമൂലം രാജാവിനെ അറിയിച്ചു ,
1726 ൽ ആറ്റിങ്ങൽ റാണി ഇംഗ്ലീഷുകാര്ക് ഇടവായിൽ ഒരു ഫാക്ടറി നിർമിക്കാൻ സ്തെലം കൊടുത്തു .ഇംഗ്ലീഷുകാരും തിരുവിതാകൂർ കാരുംതമ്മിലുള്ള സൗഹൃദത്തിന്റെയും സഖ്യത്തിന്റെയും ബന്ധം മാർത്താണ്ഡവർമയുടെ കാലത്തു വീണ്ടും വർദ്ധിച്ചു.
No Deposit Casinos for Real Money | Casino Roll
ReplyDeleteTop 10 No Deposit Casino Bonuses 벳 · 스트라이크존 1. Red Dog Casino, $3000, $3000 먹튀 · 2. Bovada m2슬롯 Casino, $152000, $204000 · 3. Caesars Casino, $252000, $304000 · 4. BetMGM 토토사이트제작 Casino,