ഒന്നാമത്തെ പഴശ്ശിവിപ്ലവം (1793 - 1797) ![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-mlVM8DZtER613klWSyfLgSevksQJyCeAaVk2v5zpZHDzTMvIYMs64FBzB98N1Ys5Jk4N9lbUm4F-iH5i88B6K41we3_1Gx5Sh0VVdUo43ubQxvSMf2Fmg3HgeZ_GfvkCLUb_HqG96soo/s640/DF.jpg)
കോട്ടയം രാജകുടുംബത്തിലെ കേരളവർമ പഴശ്ശിരാജാവ് മലബാറിലെ ബ്രിട്ടീഷുകാർക്കെതിരായി പൂർവാധികം രൂക്ഷമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു .
1793 നും 1797 നും ഇടക്ക് അദ്ദേഹം സംഘടിപ്പിച്ച ഒന്നാമത്തെ പ്രക്ഷോഭത്തിന്റെ കാരണം ബ്രിട്ടീഷുകാരുടെ തെറ്റായ നികുതിനിയമമായിരുന്നു .മൈസൂർ ഭരണാധികാരികൾ ഉദ്യോഗസ്ഥന്മാർ മുകേന കൃഷിക്കാരിൽനിന്നു നേരിട്ടാണ് നികുതിപിരിച്ചിരുന്നത് .ബ്രിട്ടീഷുകാർ ഈ നയം മാറ്റുകയും അതാതു നാടുകളിലെ രാജാക്കന്മാരിൽ നിന്ന് മൊത്തം തുകകളായി നികുതി ഈടാക്കാനുള്ള ഒരു പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ആണ്ടുതോറുമായിരുന്ന പാട്ടം 1794 അയാണ്ടുപാട്ടമായി പുതുക്കി .ജനങ്ങൾ സംഘടിതരായി എതിർക്കുകയാൽ നികുതി പിരിക്കുന്നതിൽ രാജാക്കന്മാർ പരാജയപെട്ടു .തീരെ മയമില്ലാത്ത മട്ടിലാണ് തുക നിചയിച്ചിരുന്നത് .അത് അടച്ചുതീർക്കാൻ ജനങ്ങൾക്ക് കഴിവിലായിരുന്നു .നിർബന്ധിച്ചു കരം ഈടാക്കുന്നത് ജനങ്ങൾ എതിർത്തു.ഇങ്ങനെ അവർ ബ്രിട്ടീഷ് ഭരണാധികാരത്തെ വെല്ലുവിളിച്ചു .
എല്ലാ നാടുകളിലെയും പൊതുസ്വഭാവം ഇതായിരിക്കെ ,കോട്ടയത്തിന്റെ പരാതിക്ക് മറ്റൊരു കാരണം കുടിയുണ്ടായി .കോട്ടയം രാജ കുടുംബത്തിലെ രാജാവായ ഇളയരാജാവായ കേരളവർമ ടിപ്പുവിനെതിരായ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാരെ സഹായിച്ചിരുന്നു . എന്നാൽ ടിപ്പു പിൻവാങ്ങിയപ്പോൾ കമ്പനിയുടെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തെ അവഗണിക്കുകയും മദുലനായ കുറുംബ്ര നാട്ടുരാജാവിനു 1793 ൽ കോട്ടയം പ്രദേശം പാട്ടത്തിനു നൽകുകയും ചെയ്തു .കേരളവര്മയോട് നിർവ്യാജമായ സ്നേഹബഹുമാനങ്ങൾ ഉണ്ടായിരുന്ന കോട്ടയത്തെ ജനങ്ങൾ ഇംഗ്ലീഷുകാരുടെ ഈ നടപടിയിൽ കോപാവിഷ്ടരായി
കമ്പനി ചെയ്തുവച്ച ഏർപ്പാടുകളെ പഴശ്ശി രാജാവ് എതിർക്കുകയും കമ്പനിക്കും തന്റെ അമ്മാവനുമെതിരായി പ്രക്ഷോഭണത്തിന്റെ കൊടിക്കൂറ ഉയർത്തുകയും ചെയ്തു .കോട്ടയത്തെ എല്ലാ നികുതി സംഭരണവും അദ്ദേഹം നിർത്തിവെപ്പിച്ചു .എല്ലാ രാജാക്കന്മാരിലും വെച്ച് ഏറ്റവും ദുരദർശനുംഏറ്റവും അന്യായക്കാരനുമായിട്ടാണ് കമ്മിഷണന്മാർ പഴശ്ശിരാജാവിനെ കണക്കാക്കിയത് .അദ്ദേഹത്തെ ചൊല്പടിയിൽ കൊണ്ടുവരാൻ അവർ എല്ലാ അടവുകളും പ്രയോഗിച്ചു .പക്ഷെ രാജാവ് ആ രാജ്യത്ത് തികച്ചും ജനപ്രിയനായത് കൊണ്ട് ,നികുതി പിരിവ് ഒരു വർഷത്തേക്ക് നിർത്തിവെക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി,ഇതിനിടയിൽ കമ്മിഷ്ണർമാർപഴശ്ശി രാജാവിനെ പരസ്യമായി അവഗണിച്ചുകൊണ്ട് കുറുംബ്രനാട്ടുരാജാവിന്റെ പാട്ടം അഞ്ചുവര്ഷത്തേക് പുതുക്കി കൊടുത്തു .തത്ഫലമായി പ്രേക്ഷോഭണം അക്രമാസക്തമായി .
1795 ജൂൺ 28 -തിയതി പഴശ്ശിരാജാവ് എല്ലാ നികുതിപിരിവുകളും നിർത്തി വയ്പ്പിച്ചുകൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു .കലാപകാരിയെന്ന് സൂപ്പർവൈസർ പ്രഖ്യാപിച്ച ഇരുവഴിനട് നമ്പ്യാർമാരിലൊരാള്ക് അദ്ദേഹം അഭയം നൽകി ,ഇക്കാലത്തു ഒരു ചെട്ടിയുടെ വീട് കൊള്ളയടിച്ച രണ്ടു മാപ്പിളമാരെ അദ്ദേഹം മരണശിക്ഷക്കു വിധിക്കുകയാൽ അദ്ദേഹത്തെ കൊലക്കുറ്റം ചുമത്തി ബന്ധനത്തിലാക്കാൻ കമ്പനിയുടെ ഉദ്യോഗസ്ഥന്മാർ കല്പന പുറപ്പെടുവിച്ചു .ആ കല്പന നടപ്പാക്കുന്നത്തിൽ അവർ പരാജയപ്പെടുകയാണുണ്ടായത് .കുറുംബ്രനാട്ടിലെ നികുതിപിരിവുകാരെ സഹായിക്കാൻ കമ്പനി 1795 ൽ കോട്ടയം കമ്പോളത്തിലും മണത്തണയിലും പട്ടാളക്കാരെ നിയോഗിച്ചു .പക്ഷെ ,പഴശ്ശിരാജാവിന്റെ സമർത്ഥമായ അടവുകളാൽ നികുതി പിരിവ് നടന്നില്ല . \
1795 ൽ ലഫ്റ്റനന്റ് ഗോൾഡിന്റെ കയ്യിൽ ബ്രിട്ടീഷ് പട്ടാളം രാജാവിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ ശ്രമിച്ചു പക്ഷെ പട്ടാളം കൊട്ടാരത്തിനുള്ളിൽ കടന്ന പോയേക്കും അദ്ദേഹം രക്ഷപ്പെട്ടിരുന്നു .അവർ കൊട്ടാരം കൊള്ളയടിച്ച വിലപ്പെട്ട സാധനങ്ങളെല്ലാം എടുത്തോണ്ട് പോയി .
പഴശ്ശിരാജാവ് വയനാട് മലകളിലേക് പിൻവാങ്ങി ഒളിപ്പോരിൽ ഏർപ്പെട്ടു .1796 ജൂണിൽ കുറ്റിയാടിയിലുടെയുള്ള എല്ലാ ഗതാഗതവും അദ്ദേഹം നിർത്തിവച്ചു .ബ്രിട്ടീഷുകാർ ഇപ്പോൾ രാജാവുമായി കൂടിയാലോചന നടത്തുകയും പഴശ്ശിയിലെ കൊട്ടാരത്തിലേക്ക് മടങ്ങിവരാൻ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്തു എന്നാൽ കമ്പനിയുടെ ഉദ്യോഗസ്ഥരും രാജാവും തമ്മിൽ പുതിയ തെറ്റിധാരണകൾ ഉണ്ടായി .അദ്ദേഹം തന്റെ അനുയായികലോത് വീണ്ടും വയനാട്ടിലെ വനങ്ങളിലേക് പിന്മാറി .ജനങ്ങളെ പഴശ്ശിരാജാവുമായി സഹകരിക്കുന്നത് നിരോധിച്ചു കൊണ്ട് ബ്രിട്ടീഷ് കമ്മിഷണർമാർ 1795 ൽ ഡിസംബർ 18 ആം തിയതി ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി .ഇതിനകം രാജാവ് അതിർത്തിക്കപ്പുറത്തുള്ള ടിപ്പുവിന്റെ ആളുകളുമായി ബന്ധം പുലർത്തി ,വയനാട്ടിൽ നിന്ന് ഇംഗ്ലീഷുകാരെ തുരത്തുന്നതിൽ മൈസൂരിന്റെ സഹായം തേടി .കുറുംബ്രനാട്ടുരാജാവിന്റെ ചില ആളുകളും കലാപകാരികളുടെ കൂടെ ചേർന്നു.1797 ജനുവരിയിൽ സമരങ്ങളുടെ ഒരു പരമ്പര നടക്കുകയുണ്ടായി .ഒട്ടധികം ഇംഗ്ലീഷുകാര്ക് ജീവഹാനി നേരിട്ടു.ബ്രിട്ടീഷ് സേന വിഭാഗങ്ങൾ വയനാട്ടിൽ നിന്നും സമതല പ്രതേശത്തേക് പിൻവാങ്ങാൻ നിർബന്ധിതരായി .
1797 മാർച്ചിൽ ഒരു ബ്രിട്ടീഷ് സൈന്യം കേണൽ ഡോവിന്റെ നേതൃത്വത്തിൽ എതിർപ്പൊന്നും നേരിടാതെ പെരിയചുരം വരെ എത്തി .ലഫ്റ്റനന്റ് മിലിയുടെ കിഴിൽ മറ്റൊരു വിഭാഗം അദ്ദേഹത്തോട് ചേർന്നു .മാർച്ച് 9 തൊട്ടു മൂന്നുദിവസം തുടർച്ചയായി നടന്ന യുദ്ദത്തിൽ ,പഴശ്ശിരാജാവിന്റെ പതാകയ്ക്ക് കിഴിൽ ആയിരക്കണക്കിനാണിനിരന്ന നായന്മാരും കുറിച്യരും ബ്രിട്ടീഷ് സേനകളെ തളർത്തികളഞ്ഞു .വയനാട്ടിൽ നിന്നും തന്റെ സൈനത്തെ പിൻവലിക്കാൻ കേണൽ ഡോ തീരുമാനിച്ചു .മടങ്ങും വഴി അവരെ പഴശ്ശി സൈനങ്ങൾ ആക്രമിച്ചു ,1797 മാർച്ച് 18 ആം തിയതി ,മേജർ കാമറോണിന്റെ കിഴിൽ പെരിയചുരം വഴി കടന്നുപോവുകയായിരുന്ന 1100 പേരടങ്ങിയ ഒരു സൈനത്തെ പഴശിപ്പട അപ്രതീക്ഷിതമായി ചാടിവീണ് ചിന്നഭിന്നമാക്കിക്കളഞ്ഞു .
ബ്രിട്ടീഷുകാര്ക് അതൊരു പരീക്ഷണഘട്ടമായിരുന്നു .പഴശ്ശിരാജാവുമായുള്ള സന്ധി അവര്ക് രാഷ്ട്രീയമായ ഒരു അടിയന്തിരകാര്യമായി തീരുകയുണ്ടായി .ബോംബെ ഗവർണ്ണർ ജോനാഥൻ ഡങ്കൻ മലബാറിൽ വന്നു രാജാവുമായി അനുരഞ്ജന കളമൊരുക്കി.കുറുമ്പനാട്ടുരാജാവുമായി ഉണ്ടായിരുന്ന കരാർ റദ്ദ് ചെയ്തു .ചിറക്കൽ രാജാവിന്റെ മധ്യസ്ഥതയിൽ കലാപത്തിന്ന് ഒരറുതിയുണ്ടായി .പഴശ്ശിരാജാവ് ആണ്ടുതോറും 8000 രൂപ അടുത്തൂൺ സീകരിക്കുകയും കമ്പനിയുമായി സമാധാനത്തിൽ കഴിയാമെന്നും സമ്മതിച്ചു .